.

എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക


.ഓട്ടോ തടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ എന്‍ഡിഎഫ് ശ്രമം

വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോകുന്ന ഓട്ടോതടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ എന്‍ഡിഎഫ് നീക്കം. പരിക്കേറ്റ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഭയന്നോടിയ കുട്ടികള്‍ക്ക് വീണ് പരിക്കേറ്റു. തിരുവള്ളൂര്‍ ഈസ്റ്റ് യുപി സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഡ്രൈവര്‍ നെല്ലാച്ചേരി താഴക്കുനി അഖിലേഷിനെ(28)യാണ് അക്രമിസംഘം വധിക്കാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍- കാഞ്ഞിരാട്ട്തറ റോഡില്‍ പറമ്പത്ത് പീടികക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അക്രമം. ഡിവൈഎഫ്ഐ തിരുവള്ളൂര്‍ വില്ലേജ് സെക്രട്ടറിയും ബ്ളോക്ക് കമ്മിറ്റി അംഗവുമാണ് അഖിലേഷ്. വിദ്യാര്‍ഥികളായ തയ്യില്‍ മീത്തല്‍ അഭിനന്ദ്, അഭിരാം, ചിരികണ്ടോത്ത് അഭിനന്ദ്, അനുശ്രീ, പാട്ടുപുരക്കല്‍ അരു എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അഖിലേഷിനെ വടകര സഹകരണ ആശുപത്രിയിലും വിദ്യാര്‍ഥികളെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം ഓട്ടോ തകര്‍ത്ത് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ചിലര്‍ മുഖംമൂടി ധരിച്ചതായി കുട്ടികള്‍ പറഞ്ഞു. അക്രമികള്‍ കുട്ടികളെയും ഭയപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവള്ളൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അക്രമത്തില്‍ ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ആഭിമുഖ്യത്തില്‍ തിരുവള്ളൂരില്‍ പ്രകടനവും പൊതുയോഗവും ചേര്‍ന്നു. ബ്ളോക്ക് സെക്രട്ടറി പി കെ അശോകന്‍, എം പി എം റിനേഷ് എന്നിവര്‍ സംസാരിച്ചു. അക്രമത്തില്‍ തിരുവള്ളൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ രക്ഷാകര്‍തൃസമിതിയും ആര്‍ട്ടിസാന്‍സ് യൂണിയന്‍ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.

DYFI ONAGHOSHAM 2010 CHANIYANKADAVU

Malayalam Daily